ബുഷിന്റെ സന്ദര്‍ശനം വിമാനസര്‍വീസുകളെ ബാധിച്ചു
ഹൈദരാബാദ്: അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിന്റെ സന്ദര്‍ശനം ഹൈദരാബാദില്‍ നിന്നുള്ള വിമാനസര്‍വീസുകളെ ബാധിച്ചു.
ബുഷ് സഞ്ചരിക്കുന്ന എയര്‍ഫോഴ്സ് വണ്‍ വിമാനത്തിനും ബുഷിന്റെ സുരക്ഷാവിമാനങ്ങള്‍ക്കുമല്ലാതെ മറ്റ് വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താന്‍ അനുമതി നല്‍കിയിരുന്നില്ല.
മാര്‍ച്ച് മൂന്ന് വെള്ളിയാഴ്ച രാവിലെ എട്ടര മുതല്‍ ഉച്ചക്ക് രണ്ടുമണി വരെയുള്ള പല വിമാനങ്ങളും സര്‍വീസ് സമയം മാററിയിട്ടുണ്ട്.
ജെറ്റ് എയര്‍വെയ്സ്, ഇന്ത്യന്‍ എയര്‍ലൈന്‍സ്, സ്പൈസ് ജെറ്റ്, എയര്‍ സഹാറ, എയര്‍ ഡക്കാന്‍ തുടങ്ങിയ വിമാനങ്ങള്‍ സമയക്രമം മാറ്റിയിട്ടുണ്ട്.












Click it and Unblock the Notifications