ബുഷ് വിരുദ്ധ റാലിക്ക് നേരെ ലാത്തിച്ചാര്‍ജ്: അഞ്ചുപേര്‍ക്ക് പരിക്ക്
ഹൈദരാബാദ്: ഹൈദരാബാദില്‍ ബുഷിന്റെ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ചു നടത്തിയ റാലി പിരിച്ചുവിടാന്‍ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ അഞ്ചുപേര്‍ക്ക് പരിക്കേററു.
ചാര്‍മിനാറിനടുടത്ത മെക്ക മസ്ജിദില്‍ നിന്നും ജാഥയായി വന്ന ചെറുപ്പക്കാര്‍ പൊലീസിന് നേരെ കല്ലുകള്‍ വലിച്ചെറിഞ്ഞതിനെ തുടര്‍ന്ന് ഇവരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തുകയായിരുന്നു. ഇതിലാണ് മൂന്നു പൊലീസുകാരുള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരിക്കേറ്റത്.
ബുഷിന്റെ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് ചില മുസ്ലീംസംഘടനകള്‍ മാര്‍ച്ച് മൂന്ന് വെള്ളിയാഴ്ച ഹൈദരാബാദില്‍ ബന്ദ് നടത്തുകയാണ്. ബന്ദിനെ തുടര്‍ന്ന് വ്യാപാരസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ല.












Click it and Unblock the Notifications