ബാംഗ്ലൂര്‍-തിരുവനന്തപുരം പ്രതിദിന സൂപ്പര്‍ഫാസ്റ് തീവണ്ടി അനുവദിച്ചു
ദില്ലി: ബാംഗ്ലൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് പുതിയ പ്രതിദിന സൂപ്പര്‍ഫാസ്റ് തീവണ്ടി അനുവദിച്ചതായി റെയില്‍വേമന്ത്രി ലാലു പ്രസാദ് യാദവ് ലോക്സഭയില്‍ അറിയിച്ചു.
ലോക്സഭയില്‍ മാര്‍ച്ച് മൂന്ന് വെള്ളിയാഴ്ച റെയില്‍വേ ഗ്രന്റുകളില്‍ ചര്‍ച്ച നടക്കവെയാണ് ഇക്കാര്യം ലാലു അറിയിച്ചത്. കേരളത്തിലെ എംപിമാരുടെ ആവശ്യത്തെ തുടര്‍ന്നാണ് പുതിയ തീവണ്ടി അനുവദിക്കുന്നതെന്നും ഇത് തികച്ചും ന്യായമായ ആവശ്യമാണെന്നും ലാലു പറഞ്ഞു. പാത ഇരട്ടിപ്പിക്കുന്നത് സംബന്ധിച്ച എംപിമാരുടെ ആവശ്യവും അംഗീകരിച്ചിട്ടുണ്ടെന്ന് ലാലു പറഞ്ഞു.
റെയില്‍വേ ബജറ്റില്‍ കേരളത്തിന് രണ്ടു പുതിയ തീവണ്ടി അനുവദിച്ചിരുന്നെങ്കിലും അവ ചെന്നൈയില്‍ നിന്നുമായിരുന്നു.












Click it and Unblock the Notifications