പാകിസ്ഥാനുമായി ആണവസഹകരണം സാധ്യമല്ല: യുഎസ്
ദില്ലി: പാകിസ്ഥാനുമായി ഈ ഘട്ടത്തില്‍ ആണവസഹകരണം സാധ്യമല്ലെന്ന് യുഎസ് സെക്രട്ടറി കോണ്ടലീസ റൈസ് പറഞ്ഞു. മാര്‍ച്ച് രണ്ട് വ്യാഴാഴ്ചയാണ് റൈസ് ഇക്കാര്യം വ്യക്തമാക്കിയത്.
പാകിസ്ഥാനുമായി ചില പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇക്കാര്യം എല്ലാവര്‍ക്കും അറിയാവുന്നതാണ്. പാകിസ്ഥാനും ഇക്കാര്യത്തെപ്പറ്റി ബോധ്യമുണ്ട്. പാകിസ്ഥാനുമായി അണവകരാറുണ്ടാക്കാന്‍ പറ്റിയ സാഹചര്യമല്ലാ ഇപ്പോഴത്തേത്.
ഭീകരതക്കെരിരെയുള്ള യുദ്ധത്തില്‍ പാകിസ്ഥാനേയും പ്രസിഡന്റ് പര്‍വേസ് മുഷറഫിനേയും മുഖ്യപങ്കാളികളായി കാണുന്നുവെന്നും റൈസ് പറഞ്ഞു.












Click it and Unblock the Notifications