കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചോദ്യക്കോഴ: തിരഞ്ഞെടുപ്പിന് സുപ്രീംകോടതി നിര്‍ദേശം വേണം

  • By Staff
Google Oneindia Malayalam News

ദില്ലി: സുപ്രീംകോടതിയുടെ നിര്‍ദേശമില്ലാതെ ചോദ്യക്കോഴവിവാദത്തില്‍ പുറത്തായ എംപിമാരുടെ ഒഴിവിലേക്ക് തിരഞ്ഞെടുപ്പ് നടത്തരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. എംപിമാരെ പുറത്താക്കിയ കേസ് സുപ്രീേംകോടതിയിലേക്ക് മാറ്റണമെന്ന ഹര്‍ജി പരിഗണിക്കവെ ചീഫ് ജസ്റിസ് വൈ.കെ സബര്‍വാള്‍, ജസ്റിസ് സി.കെ താക്കേര്‍, ജസ്റിസ് ആര്‍.വി രവീന്ദ്രന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.

ചോദ്യക്കോഴ വിവാദത്തില്‍ പുറത്താക്കപ്പെട്ട രാജ്യസഭാംഗത്തിന്റെ ഒഴിവിലേക്കും ഈ കേസില്‍ അന്തിമതീരുമാനമാകുന്നത് വരെ തിരഞ്ഞെടുപ്പ് നടത്തരുതെന്ന് കോടതി ഉത്തരവിട്ടിട്ടുണ്ട്. ഈ കേസില്‍ നേരത്തെ വാദം കേള്‍ക്കാനുള്ള ആവശ്യവും കോടതി നിരസിച്ചു.

ദില്ലി ഹൈക്കോടതിയില്‍ നിന്നും സുപ്രീംകോടതിയിലേക്ക് മാററിയ ഈ കേസില്‍ പുറത്താക്കപ്പെട്ട എംപിമാര്‍ നല്‍കിയ ഹര്‍ജിയില്‍ ലോക്സഭക്ക് സുപ്രീേംകോടതി നോട്ടീസയച്ചിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X