മഹാത്മജിയുടെ സമാധിസ്ഥലത്ത് നായ: ലോക്സഭയില്‍ ബഹളം
ദില്ലി: ബുഷിന്റെ സുരക്ഷാഏര്‍പ്പാടുകളുടെ ഭാഗമായി മഹാത്മജിയുടെ സമാധിസ്ഥലമായ രാജ്ഘട്ടിലേക്ക് യുഎസ് സുരക്ഷാഉദ്യോഗസ്ഥര്‍ നായയെ കടത്തിവിട്ട സംഭവം ലോക്സഭയില്‍ ബഹളത്തിനിടയാക്കി.
ഇതെക്കുറിച്ചുള്ള വാര്‍ത്ത പ്രസിദ്ധീകരിച്ച പത്രമുയര്‍ത്തി ജെഡിയു അംഗം രാജീവ് രഞ്ജന്‍ സിംഗാണ് പ്രശ്നം സഭയില്‍ അവതരിപ്പിച്ചത്. യുപിഎ സര്‍ക്കാര്‍ രാജ്യത്തിന്റെ അഭിമാനത്തെ താഴ്ത്തിക്കെട്ടിയെന്നും അതിന് അവര്‍ മാപ്പുപറയണമെന്നും രഞ്ജന്‍ സിംഗ് ആവശ്യപ്പെട്ടു. ആര്‍ജെഡി അംഗം റാം കൃപാല്‍ യാദവും മറ്റ് ബിഎസ്പി അംഗങ്ങളും രഞ്ജന്‍ സിംഗിനെ പിന്തുണച്ചു. ഇവരെ പിന്നീട് പാര്‍ലമെന്ററികാര്യ വകുപ്പുമന്ത്രി പ്രിയരഞ്ജന്‍ ദാസ് മുന്‍ഷി അനുനയിപ്പിച്ചു.
ഇതിനിടെ റെയില്‍വേ ബജറ്റില്‍ മധ്യപ്രദേശിനെ അവഗണിച്ചുവെന്ന് ആരോപിച്ച് ബിജെപി അംഗങ്ങളും അല്‍പനേരം സഭാനടപടികള്‍ സ്തംഭിപ്പിച്ചു.
പിന്നീട് ഡെപ്യൂട്ടി സ്പീക്കര്‍ ചരണ്‍ജിത് സിംഗ് അത്വാള്‍ ചോദ്യോത്തരവേളയുമായി മുന്നോട്ടുപോയതോടെ സഭ സാധാരണഗതിയിലായി.












Click it and Unblock the Notifications