യുഡിഎഫ് സീറ്റ് ചര്‍ച്ച ഈയാഴ്ച തുടങ്ങും : രമേശ് ചെന്നിത്തല
കൊച്ചി: യുഡിഎഫ് സീറ്റ് വിഭജന ചര്‍ച്ച ഈയാഴ്ച തുടങ്ങുമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. കൊച്ചിയില്‍ മാര്‍ച്ച് മൂന്ന് വെള്ളിയാഴ്ച നിര്‍വാഹക സമിതി യോഗതീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
കെപിസിസി സമ്പൂര്‍ണ സമ്മേളനത്തില്‍ പങ്കെടുക്കാനായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി മാര്‍ച്ച് നാല് ശനിയാഴ് വൈകീട്ട് അഞ്ചുമണിക്ക് കൊച്ചിയിലെത്തും. അഞ്ചാംതീയതി ഉച്ചവരെ അവര്‍ കേരളത്തിലുണ്ടാകും.
എസ്എന്‍സി ലാവ്ലിന്‍ കേസ് അന്വേഷണം സിബിഐക്ക് വിടാനുള്ള തീരുമാനത്തെ കെപിസിസി യോഗം സ്വാഗതം ചെയ്തതായും സിബിഐ അന്വേഷണത്തിന് ഹൈക്കോടതി അനുകൂലമാണെന്ന് വിവരം ലഭിച്ചതായും രമേശ് പറഞ്ഞു.












Click it and Unblock the Notifications