കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് സമ്പൂര്‍ണസമ്മളനം കൊച്ചിയില്‍ തുടങ്ങി

  • By Staff
Google Oneindia Malayalam News

കൊച്ചി: കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പതാക ഉയര്‍ത്തിയതോടെ അഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന കോണ്‍ഗ്രസ് സമ്പൂര്‍ണ സമ്മേളനത്തിന് മാര്‍ച്ച് മൂന്ന് വെള്ളിയാഴ്ച തുടക്കമായി.

സമ്മേളത്തിന്റെ ഭാഗമായി കലൂര്‍ സ്റേഡിയത്തില്‍ നടക്കുന്ന പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യാനായി കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി ശനിയാഴ്ചയെത്തും.

പ്രതിരോധമന്ത്രി പ്രണബ് മുഖര്‍ജി, വാര്‍ത്താവിതരണ മന്ത്രി പ്രിയരഞ്ജന്‍ ദാസ് മുന്‍ഷി, ടൂറിസംമന്ത്രി അംബികാ സോണി, പ്രവാസികാര്യ മന്ത്രി വയലാര്‍ രവി, സഹമന്ത്രിമാരായ ജയ്റാം രമേശ്, ആനന്ദ് ശര്‍മ, എഐസിസി ജനറല്‍ സെക്രട്ടറിമാരായ മാര്‍ഗരറ്റ് ആല്‍വ, വി.നാരായണസ്വാമി, കേരളത്തിന്റെ ചുമതലയുള്ള എഐസിസി അംഗം വീരപ്പ മൊയ്ലി, മഹാരാഷ്ട്ര മുഖ്യമന്ത്രി വിലാസ് റാവു ദേശ്മുഖ്, പ്രശസ്ത ബോളിവുഡ് താരവും എംപിയുമായ ഗോവിന്ദ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

സമ്മേളത്തോടെ ഫലത്തില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസിന്റേയും യുഡിഎഫിന്റേയും തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് തുടക്കമാകും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X