കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേവസ്വം ബോര്‍ഡില്‍ പിന്നോക്കക്കാര്‍ക്ക് ജോലി സംവരണം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ഇനി ഒഴിവുവരുന്ന ഉദ്യോഗങ്ങളില്‍ 33 ശതമാനം ഹിന്ദുക്കളിലെ പിന്നോക്ക വിഭാഗങ്ങള്‍ക്ക് നല്‍കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗമാണ് ഈ തീരുമാനമെടുത്തത്.

സര്‍ക്കാരിന്റെ അനുമതിക്കായി ഈ നിര്‍ദ്ദേശം സമര്‍പ്പിച്ചിട്ടുണ്ട്. ദേവസ്വത്തില്‍ 6000 ജീവനക്കാരാണുള്ളത്. ഇതില്‍ 450 പേര്‍ മാത്രമാണ് പിന്നോക്കക്കാര്‍.

1997മുതല്‍ ദേവസ്വം നിയമനങ്ങളില്‍ സംവരണം ഏര്‍പ്പെടുത്താന്‍ നീക്കമുണ്ടായിരുന്നു. അതിനാണിപ്പോള്‍ അംഗീകാരം നല്‍കിയിരിക്കുന്നത്. ദേവസ്വം അംഗങ്ങളായ പുനലൂര്‍ മധു, എം.ബി.ശ്രീകുമാര്‍ എന്നിവര്‍ യോഗത്തിലുണ്ടായിരുന്നു. അസുഖം മൂലമായിരുന്നു ദേവസ്വം പ്രസിഡന്റ് ജി.രാമന്‍ നായര്‍ യോഗത്തിനെത്തിയിരുന്നില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X