കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലാവ്ലിന്‍ കേസ് സിബിഐക്ക് വിടാനുള്ള തീരുമാനം കോടതിയെ അറിയിച്ചു

  • By Staff
Google Oneindia Malayalam News

കൊച്ചി: എസ്എന്‍സി ലാവ്ലിന്‍ കേസ് സിബിഐക്ക് വിടാനുളള തീരുമാനം സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. മാര്‍ച്ച് മൂന്ന് വെളളിയാഴ്ചയാണ് സര്‍ക്കാര്‍ ഈ തീരുമാനം കോടതിയെ അറിയിച്ചത്.

മാര്‍ച്ച് ഒന്നിന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് കേസന്വേഷണം സിബിഐക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.സര്‍ക്കാരും പ്രതിപക്ഷവും ഒത്തുകളിക്കുന്നുവെന്ന ആരോപണത്തെ സാധൂകരിക്കുന്ന പ്രവര്‍ത്തനങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് ബോദ്ധ്യപ്പെടുത്താനാണ് കേസന്വേഷണം സിബിഐ ക്ക് വിടുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയിരുന്നു.

സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉള്‍പ്പെട്ടവര്‍ കേസില്‍ കുറ്റാരോപിതരായിരുന്നു. എന്നാല്‍ വിജിലന്‍സ് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ രാഷ്ട്രീയക്കാരുടെ പേരുകളൊന്നും തന്നെ ഉള്‍പ്പെടുത്തിയിരുന്നില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X