കോഴിക്കോട് ബോംബ് സ്ഫോടനങ്ങളില്‍ രണ്ടുപേര്‍ക്ക് പരിക്ക്
കോഴിക്കോട്: കോഴിക്കോട് കെഎസ്ആര്‍ടിസി സ്റാന്റിനടുത്തും പുതിയ സ്റാന്റിനടുത്തും ശക്തമായ രണ്ട് ബോംബ് സ്ഫോടനങ്ങളുണ്ടായി. സ്ഫോടനത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റതായി പൊലീസ് പറഞ്ഞു.
മാവൂര്‍ റോഡില്‍ കെഎസ്ആര്‍ടിസി സ്റാന്റിനടുത്തുള്ള സാഗര്‍ ഹോട്ടലിന് സമീപമാണ് മാര്‍ച്ച് മൂന്ന് വെള്ളിയാഴ്ച ഉച്ചക്ക് 12.50ഓടെ ആദ്യസ്ഫോടനം നടന്നത്. ഒരു മണിയോടെ പുതി ബസ് സ്റാന്റിലാണ് രണ്ടാമത്തെ സ്ഫോടനം നടന്നത്.
കെഎസ്ആര്‍ടിസി സ്റാന്റില്‍ സ്ഫോടനമുണ്ടായതിനെ തുടര്‍ന്ന് പൊലീസ് പുതിയ സ്റാന്റില്‍ പരിശോധന നടത്തുന്നതിനിടെയാണ് അവിടെ രണ്ടാമത്തെ സ്ഫോടനമുണ്ടായത്.
നഗരത്തില്‍ പലയിടങ്ങളിലും ബോംബ് വച്ചിട്ടുണ്ടെന്ന് പൊലീസിന് വെളളിയാഴ്ച രാവിലെ ഒരു അജ്ഞാത ഫോണ്‍സന്ദേശം ലഭിച്ചിരുന്നു. സംഭവത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ടെന്നും എന്നാല്‍ ആര്‍ക്കാണ് പരിക്കേറ്റതെന്ന് വ്യക്തമല്ലെന്നും പൊലീസ് അറിയിച്ചു. സ്ഫോടനത്തെ തുടര്‍ന്ന് ചീളുകള്‍ തെറിച്ച് ഒരു പൊലീസുകാരനും പരിക്കേററിട്ടുണ്ട്. ഈ സ്ഥലങ്ങളില്‍ നിന്നും പൊലീസ് ജനങ്ങളെ ഒഴിപ്പിച്ചുവരികയാണ്. സംഭവത്തിന് പിന്നില്‍ ആരാണെന്നത് വ്യക്തമല്ല. നഗരത്തില്‍ എല്ലായിടത്തും പൊലീസ് തിരച്ചില്‍ നടത്തിവരികയാണ്.
ജനവരിയില്‍ കോഴിക്കോട് ബസ്സ്റാന്‍ഡില്‍ നിന്നും അത്യുഗ്ര ശേഷിയുള്ള ജെലാററിന്‍ സ്റിക്കുകള്‍ കണ്ടെത്തിയിരുന്നു.












Click it and Unblock the Notifications