സോണിയയുടെ സന്ദര്‍ശനം: വിമാനത്താവളത്തില്‍ കര്‍ശന സുരക്ഷ
നെടുമ്പാശേരി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ സന്ദര്‍ശനം പ്രമാണിച്ച് നെടുമ്പാശേരി വിമാനത്താവളത്തില്‍ കര്‍ശനസുരക്ഷാസന്നാഹങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് വിമാനത്താവള ഡയറക്ടര്‍ എ.സി.കെ നായര്‍ പറഞ്ഞു.
മാര്‍ച്ച് നാല് ശനിയാഴ്ച പ്രത്യേക വിമാനത്തിലാണ് സോണിയ എത്തുക. ശനിയാഴ്ച ഉച്ചക്ക് 12 മണി മുതല്‍ സോണിയാഗാന്ധി തിരിച്ചുപോകുന്നത് വരെ സന്ദര്‍ശകര്‍ക്ക് വിമാനത്താവളത്തില്‍ പ്രവേശനം അനുവദിക്കില്ല.
വിമാനത്താവളത്തില്‍ വിന്യസിക്കുന്ന സിഐഎസ്എഫ് ഭടന്മാരുടെ എണ്ണം ഈ ദിവസങ്ങളില്‍ ഇരട്ടിയാക്കും. രണ്ടുസംഘം ദ്രുതകര്‍മ സേനയും ബോംബ്, ഡോഗ് സ്ക്വാഡുകളും സുരക്ഷയുടെ ഭാഗമായി ഉണ്ടായിരിക്കും. ഇതിനകം കൊച്ചിയിലേക്ക് 22 എസ്പിജിക്കാര്‍ എത്തിച്ചേര്‍ന്നിട്ടുണ്ടെന്നും എ.സി.കെ നായര്‍ പറഞ്ഞു.












Click it and Unblock the Notifications