ഇന്ത്യയില്‍ നിന്നുള്ള കോഴിത്തീറ്റക്കുള്ള നിരോധനം ശ്രീലങ്ക പിന്‍വലിച്ചു
കൊളംബോ: പക്ഷിപ്പനിയെത്തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ള കോഴിത്തീറ്റക്ക് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം ശ്രീലങ്ക പിന്‍വലിച്ചു. കയറ്റിയയക്കുന്നതിന് മുന്‍പ് കോഴിത്തീററ അണുവിമുക്തമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഇന്ത്യയില്‍ നിന്ന് ഉറപ്പുലഭിച്ചതിനെ തുടര്‍ന്നാണിത്.
കഴിഞ്ഞയാഴ്ചയാണ് ഇന്ത്യയില്‍ നിന്നും കയറ്റുമതി ചെയ്യുന്ന കോഴിത്തീറ്റക്ക് ശ്രീലങ്ക നിരോധനമേര്‍പ്പെടുത്തിയത്. ശ്രീലങ്കയില്‍ പ്രതിവര്‍ഷം വേണ്ടിവരുന്ന രണ്ടുലക്ഷം ടണ്‍ കോഴിത്തീറ്റയില്‍ 90ശതമാനവും ഇന്ത്യയില്‍ നിന്നാണ് കയറ്റിഅയക്കുന്നത്.
പക്ഷിപ്പനിയെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുളള കോഴികള്‍ക്കും കോഴിമുട്ടക്കും ശ്രീലങ്ക നിരോധനമേര്‍പ്പെടുത്തിയിരിക്കുകയാണ്.












Click it and Unblock the Notifications