ഉത്തരാഞ്ചല്‍ മുഖ്യമന്ത്രി എന്‍.ഡി.തിവാരി രാജിവച്ചു
ഡെറാഡൂണ്‍: ഉത്തരാഞ്ചല്‍ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും നാരായണ്‍ ദത്ത് തിവാരി രാജിവച്ചു. രാജികത്ത് തിവാരി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്ക് അയച്ചു.
ആരോഗ്യപരമായ കാരണങ്ങളാലാണ് രാജി. തനിക്ക് 81 വയസായെന്നും ഈ പ്രായത്തില്‍ ഒരാള്‍ക്ക് മുഖ്യമന്ത്രിയായി തുടരാനാവില്ലെന്നും തിവാരി പറഞ്ഞു.
രാഷ്ട്രീയം വിടാന്‍ താന്‍ ഉദ്ദേശിക്കുന്നതായും എന്നാല്‍ സാമൂഹ്യജീവിതത്തില്‍ തുടര്‍ന്നും പങ്കുകൊള്ളുമെന്നും തിവാരി വ്യക്തമാക്കി. ഒരു മാസത്തിനുള്ളില്‍ മുഖ്യമന്ത്രി പദവി ഒഴിയാന്‍ തന്നെ അനുവദിക്കണമെന്ന് പാര്‍ട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications