ആണവ കരാര്‍: പ്രധാനമന്ത്രി ഇടതു, മുസ്ലിം നേതാക്കളെ കാണും
ദില്ലി: യുഎസുമായുള്ള ആണവകരാറിന്റെ ഗുണവശങ്ങളെ കുറിച്ച് വിശദീകരിക്കുന്നതിന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ഇടതുനേതാക്കളുമായും മുസ്ലിം പണ്ഡിതന്‍മാരുമായും ചര്‍ച്ച നടത്തും.
അടുത്തയാഴ്ച പ്രധാനമന്ത്രി പാര്‍ലമെന്റില്‍ യുഎസ് പ്രസിഡന്റ് ബുഷിന്റെ ഇന്ത്യാ സന്ദര്‍ശനത്തെ കുറിച്ച് വിശദമായ പ്രസ്താവന നടത്തും. ആണവകരാര്‍ സംബന്ധിച്ച് ഇടതുനേതാക്കളെ വിശ്വാസത്തിലെടുക്കുന്നതിന്റെ ഭാഗമായിട്ടാണ് പ്രധാനമന്ത്രി അവരുമായി ചര്‍ച്ച നടത്തുന്നത്.
ബുഷിന്റെ ഇന്ത്യാ സന്ദര്‍ശത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ രാജ്യത്തിന് ഹാനികരമായ ഒന്നും ആണവ കരാറിലുണ്ടാവുക എന്ന് രാജ്യത്തെ ബോധ്യപ്പെടുത്തുക എന്ന ബാധ്യത പ്രധാനമന്ത്രിക്കുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ നയം വ്യക്തമാക്കുന്നതിനും കരാര്‍ സംബന്ധിച്ച് സുതാര്യത സൃഷ്ടിക്കാനുമായിരിക്കും അടുത്ത ദിവസങ്ങളില്‍ പ്രധാനമന്ത്രി ശ്രമിക്കുന്നത്.












Click it and Unblock the Notifications