വൈകോ ഡിഎംകെ മുന്നണി വിട്ട് ജയയ്ക്കൊപ്പം
ചെന്നൈ: മെയില്‍ നടക്കുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡിഎംകെ മുന്നണി വിട്ട് എഐഎഡിഎംകെയെ പിന്തുണയ്ക്കാന്‍ വൈകോയുടെ വൈകോയുടെ എംഡിഎംകെ തീരുമാനിച്ചു.
തിരഞ്ഞെടുപ്പ് സഖ്യം സംബന്ധിച്ച് ധാരണയിലെത്തുന്നതിന് വൈകോ ജയലളിതയുമായി ശനിയാഴ്ച കൂടിക്കാഴ്ച നടത്തും. മൂന്ന് മണിക്ക് വൈകോ വാര്‍ത്താസമ്മേളനത്തില്‍ പുതിയ സഖ്യം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തും.
തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എംഡിഎംകെയ്ക്ക് ഡിഎംകെ 22 സീറ്റ് മാത്രം നല്‍കിയതിലുള്ള അതൃപ്തിയാണ് മുന്നണി വിടാന്‍ വൈകോയെ പ്രേരിപ്പിച്ചത്.
എംഡിഎംകെ ഡിഎംകെ മുന്നണി വിടാന്‍ തീരുമാനിച്ചതായി നേരത്തെ അഭ്യൂഹമുണ്ടായിരുന്നെങ്കിലും മുന്നണിയില്‍ തന്നെ തുടരുമെന്ന് വൈകോ അറിയിച്ചിരുന്നതാണ്. എന്നാല്‍ സീറ്റ് വിഭജനമായതോടെ എംഡിഎംകെ വീണ്ടും ഡിഎംകെയുടെ നിലപാടില്‍ അതൃപ്തരാവുകയായിരുന്നു.












Click it and Unblock the Notifications