സ്ഫോടനം: പലയിടത്തും റെയ്ഡ് നടത്തി
കോഴിക്കോട്: ശനിയാഴ്ച കോഴിക്കോടുണ്ടായ ബോംബ് സ്ഫോടനങ്ങളെ തുടര്‍ന്ന് തീവ്രവാദികള്‍ ഒളിവില്‍ കഴിയുന്നുവെന്ന് സംശയിക്കുന്ന സങ്കേതങ്ങളില്‍ പൊലീസ് റെയ്ഡ് നടത്തി.
ഡിഐജി ബി.സന്ധ്യയുടെ നേതൃത്വത്തില്‍ ശനിയാഴ്ച രാവിലെ ചേര്‍ന്ന ഉന്നത പൊലീസുദ്യോഗസ്ഥരുടെ യോഗം സ്ഥിതിഗതികള്‍ വിലയിരുത്തി.
പൊട്ടിത്തെറി നടന്ന സ്ഥലങ്ങളില്‍ നിന്ന് കണ്ടെടുത്ത വസ്തുക്കള്‍ തിരുവനന്തപുരം ഫോറന്‍സിക് ലബോട്ടറിയിലേക്ക് പരിശോധനക്കായി അയച്ചിട്ടുണ്ട്.
മുമ്പ് കേട്ടിട്ടില്ലാത്ത അല്‍ കനൂന്‍ കേരള എന്ന സംഘടന സ്ഫോടനത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് പത്രമോഫീസുകളിലേക്ക് കത്തയച്ചിരുന്നു. ഇതേ കുറിച്ച് പൊലീസ് അന്വേഷിച്ചുവരികയാണ്.
അതിനിടെ വെങ്ങാലി മേല്‍പ്പാലത്തിനു സമീപം വെള്ളിയാഴ്ച രാത്രി രണ്ട് നാടന്‍ ബോംബുകള്‍ കണ്ടെടുത്തു. റെയില്‍വെ സ്റേഷന്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications