സിപിഎം സെക്രട്ടറിയേറ്റ് യോഗം തുടരുന്നു
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തിരുവനന്തപുരത്ത് തുടരുന്നു.
സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ സാന്നിധ്യത്തിലാണ് യോഗം നടക്കുന്നത്. വെള്ളിയാഴ്ചയാണ് യോഗം തുടങ്ങിയത്. സ്ഥാനാര്‍ത്ഥികള്‍ ആരൊക്കെയായിരിക്കണമെന്നതു സംബന്ധിച്ച് സെക്രട്ടറിയേറ്റ് യോഗത്തില്‍ ധാരണയുണ്ടാകും.
പോളിറ്റ് ബ്യൂറോ അംഗങ്ങളില്‍ വി.എസ്.അച്യുതാനന്ദന്‍, എസ്.രാമചന്ദ്രന്‍പിള്ള, പിണറായി വിജയന്‍ എന്നിവരെയാണ് മത്സരരംഗത്തേക്ക് പരിഗണിക്കുന്നത്. ഇവരില്‍ വി.എസ്.അച്യുതാനന്ദന്‍ മാത്രം മാത്രം മത്സരിച്ചാല്‍ മതിയെന്നും ഇടതുമുന്നണി ജയിച്ചാല്‍ വി.എസ് മുഖ്യമന്ത്രിയാകണമെന്നുമുള്ള അഭിപ്രായമാണ് സിപിഎം കേന്ദ്രനേതൃത്വത്തിനുള്ളത്. കേരളത്തിലെ സിപിഎമ്മിലെ ഏറ്റവും ജനകീയനായ നേതാവ് എന്ന നിലയിലാണ് പോളിറ്റ് ബ്യൂറോ വി.എസിനോട് കൂടുതല്‍ മമത കാണിക്കുന്നത്.
സിപിഎമ്മിന് സീറ്റ് കുറവുള്ള ജില്ലകളില്‍ ഏതാനും സീറ്റുകള്‍ ഘടകകക്ഷികളില്‍ നിന്നും ഏറ്റെടുക്കുന്നതു സംബന്ധിച്ച് ശനിയാഴ്ച തീരുമാനമുണ്ടായേക്കും. സ്ഥാനാര്‍ത്ഥികളെ കുറിച്ച് ഏകദേശ ധാരണ മാത്രമേ ഇപ്പോഴത്തെ യോഗത്തിലുണ്ടാകൂ. ജില്ലാ സെക്രട്ടറിയേറ്റുകളുടെ നിര്‍ദേശങ്ങള്‍ പരിഗണിച്ചായിരിക്കും ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കുന്നത്.












Click it and Unblock the Notifications