സോണിയാഗാന്ധി ഇന്ന് കൊച്ചിയിലെത്തും
കൊച്ചി: കോണ്‍ഗ്രസ് സമ്പൂര്‍ണ സമ്മേളനത്തോട് അനുബന്ധിച്ചുള്ള റാലിയില്‍ പ്രസംഗിക്കുന്നതിനായി എഐസിസി പ്രസിഡന്റ് സോണിയാഗാന്ധി മാര്‍ച്ച് നാല് ശനിയാഴ്ച കൊച്ചിയിലെത്തും.
യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയുടെ ഉദ്ഘാടനവും സോണിയ നിര്‍വഹിക്കും. കലൂര്‍ രാജ്യാന്തര സ്റേഡിയത്തിലാണ് വേദി.
ശക്തമായ സുരക്ഷയാണ് സോണിയയുടെ വരവിനോട് അനുബന്ധിച്ച് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വൈകീട്ട് അഞ്ച് മണിക്ക് സോണിയ നെടുമ്പാശേരി വിമാനത്താവളത്തിലെത്തും. ആറു മണിക്കാണ് റാലിയെ അഭിസംബോധന ചെയ്യുന്നത്.
കോണ്‍ഗ്രസ് സമ്പൂര്‍ണ സമ്മേളനത്തിന്റെ രണ്ടാം ദിവസമാണ് ശനിയാഴ്ച. എഐസിസി മാതൃകയിലാണ് സമ്മേളനം നടക്കുന്നത്.












Click it and Unblock the Notifications