കൂട്ട ആത്മഹത്യാശ്രമം: കുട്ടി മരിച്ചു
മല്ലപ്പള്ളി: ഒരു കുടുംബത്തിലെ നാല് പേര്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു. ആത്മഹത്യാശ്രമത്തെ തുടര്‍ന്ന് കുട്ടി മരിച്ചു.
കുന്നന്താനം പട്ടരുമഠത്തില്‍ തോമസ് ചാക്കോ (42), ഭാര്യ മറിയാമ്മ (40), മക്കളായ മനു (12), മിനു (8) എന്നിവരാണ് വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്. വെള്ളിയാഴ്ച രാത്രി പത്തു മണിയോടെയായിരുന്നു സംഭവം. ഇവര്‍ മരണവെപ്രാളം കാട്ടുന്നതു കണ്ട വല്യച്ഛന്‍ സമീപവാസികളുടെ സഹായത്തോടെ നാലു പേരെയും തിരുവല്ല മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെവച്ച് മൂത്ത കുട്ടി മനു മരിച്ചു.
മറ്റ് മൂന്നു പേരും അപകടനില തരണം ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications