പാകിസ്ഥാനുമായി ആണവ കരാറിനില്ലെന്ന് ബുഷ്
ഇസ്ലാമബാദ്: പാകിസ്ഥാനുമായി ആണവ കരാറിനില്ലെന്ന് യുഎസ് പ്രസിഡന്റ് ജോര്‍ജ് ബുഷ് വ്യക്തമാക്കി. ഇന്ത്യയുമായി ധാരണയിലെത്തിയിട്ടുള്ളതിന് സമാനമായ ആണവ കരാര്‍ തങ്ങളുമായി ഉണ്ടാക്കണമെന്ന പാകിസ്ഥാന്റെ ആവശ്യം ബുഷ് തള്ളി.
പാകിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫുമായി നടത്തിയ ചര്‍ച്ചക്കു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴാണ് ബുഷ് ഇക്കാര്യം വ്യക്തമാക്കിയത്. പാകിസ്ഥാനും ഇന്ത്യയും വ്യത്യസ്ത രാജ്യങ്ങളാണെന്നും ഇരുരാജ്യങ്ങള്‍ക്കും വ്യത്യസ്ത ചരിത്രവും വ്യത്യസ്ത ആവശ്യങ്ങളുമാണുള്ളതെന്നും ബുഷ് ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications