ബുഷ് സന്ദര്‍ശനം: ഇമ്രാന്‍ഖാന്‍ വീട്ടുതടങ്കലില്‍
ഇസ്ലാമബാദ്: യുഎസ് പ്രസിഡന്റ് ജോര്‍ജ് ബുഷിന്റെ പാകിസ്ഥാന്‍ സന്ദര്‍ശനത്തോട് അനുബന്ധിച്ചുള്ള മുന്‍കരുതലെന്ന നിലയില്‍ രാഷ്ട്രീയനേതാവും മുന്‍ ക്രിക്കറ്റ് താരവുമായ ഇമ്രാന്‍ഖാനെ വീട്ടുതടങ്കലിലാക്കി.
ബുഷിന്റെ പാകിസ്ഥാന്‍ സന്ദര്‍ശനത്തിനെതിരെ പ്രതിഷേധ റാലി നടത്താന്‍ ഇമ്രാന്‍ഖാന്റെ പാര്‍ട്ടിയായ തെഹ്റിക്-ഇ-ഇന്‍സാഫ് തീരുമാനിച്ചിരുന്നു. റാലി തടയുന്നതിനായി രണ്ട് ഡസനോളം വരുന്ന ഇമ്രാന്റെ അനുയായികളെ മുന്‍കരുതല്‍ കസ്റഡിയിലെടുത്തിട്ടുണ്ട്.
റാവല്‍പിണ്ടിയില്‍ നിന്നും ഇസ്ലാമബാദിലേക്ക് മാര്‍ച്ച് നടത്താന്‍ തയ്യാറെടുക്കുകയായിരുന്നു ഇമ്രാന്‍ഖാനെ ഇസ്ലാമബാദിലെ വീട്ടിലാണ് തടങ്കലിലാക്കിയത്. ഏതാനും ദിവസം മുമ്പാണ് ഇമ്രാന്‍ പ്രതിഷേധ റാലി നടത്തുമെന്ന് പ്രഖ്യാപിച്ചത്.












Click it and Unblock the Notifications