വിജയ് നമ്പ്യാര്‍ കോഫി അന്നന്റെ പ്രത്യേക ഉപദേഷ്ടാവ്
വാഷിംഗ്ടണ്‍: മലയാളിയായ വിജയ് നമ്പ്യാര്‍ യുഎന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്റെ പ്രത്യേക ഉപദേഷ്ടാവായി നിയമിതനായി. അണ്ടര്‍ സെക്രട്ടറി ജനറല്‍ പദവിയോടെയാണ് നിയമനം.
ഏപ്രിലില്‍ വിജയ് നമ്പ്യാര്‍ സ്ഥാനമേല്‍ക്കും. വിവിധ വിഷയങ്ങളില്‍ കോഫി അന്നന് ഉപദേശങ്ങള്‍ നല്‍കുന്നതിനുള്ള ചുമതലയാണ് അദ്ദേഹത്തിനുള്ളത്.
ഇന്ത്യാ സര്‍ക്കാരിന്റെ ദേശീയ സുരക്ഷാ സഹഉപദേഷ്ടാവും ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറിയേറ്റ് തലവനുമാണ് ഇപ്പോള്‍ വിജയ് നമ്പ്യാര്‍.
2002 മുതല്‍ 2004 ജൂണ്‍ വരെ യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായിരുന്നു. പാകിസ്ഥാനിലും ചൈനയിലും മലേഷ്യയിലും അഫ്ഗാനിസ്ഥാനിലും അള്‍ജീരിയയിലും ഇന്ത്യയുടെ അംബാസിഡറായിരുന്നിട്ടുണ്ട്.
1967ലാണ് വിജയ് നമ്പ്യാര്‍ ഇന്ത്യന്‍ ഫോറിന്‍ സര്‍വീസില്‍ ചേരുന്നത്. 1943ല്‍ പൂനയില്‍ ജനിച്ച നമ്പ്യാര്‍ ബോംബെ സര്‍വകലാശാലയില്‍ നിന്നാണ് ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയത്.












Click it and Unblock the Notifications