ഗോധ്ര തീപിടിത്തം യാദൃശ്ചിക സംഭവമെന്ന് റിപ്പോര്‍ട്ട്
ദില്ലി: ഗോധ്ര ദുരന്തം യാദൃശ്ചിക സംഭവം മാത്രമായിരുന്നെന്ന് സം ഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയ യു.സി. ബാനര്‍ജി കമ്മിറ്റി.
2002 ഫെബ്രുവ രി 27ന് നടന്ന സംഭവത്തില്‍ സബര്‍മതി എക്സ്പ്രസിന്റെ എസ് - ആറ് കോച്ചിന് തീപിടിച്ച് 59 പേര്‍ മരിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഗുജറാത്തില്‍ മാസങ്ങള്‍ നീണ്ടുനിന്ന കലാപം നടന്നു. ഹിന്ദു തീര്‍ഥാട കര്‍ക്കെതിരായ ഗൂഢാലോചനയായിരുന്നു സംഭവത്തിന്റെ പിന്നിലെന്ന് ആരോപിച്ച ആര്‍.എസ്.എസിന്റെ വാദത്തെ കമ്മിറ്റി തള്ളിക്കളഞ്ഞു.
ഹിന്ദു വിരുദ്ധര്‍ നടത്തിയ ആക്രമണമായിരുന്നെന്നാണ് ആര്‍ എസ് എസ് വാദിച്ചിരുന്നത്. എന്നാല്‍ ഈ വാദങ്ങളെ കമ്മറ്റി തള്ളിക്കളഞ്ഞു. ഇതോടെ തീപിടിത്തം വെറും യാദൃശ്ചിക സംഭവമെന്ന തീര്‍പ്പിലെത്തിയിരിക്കുകയാണെന്ന് കമ്മിറ്റി ഇ ടക്കാല റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അന്നത്തെ റയില്‍വേ ബോര്‍ഡ് ചെയര്‍മാനായ ആര്‍. കെ. സിങ്ങാണ് ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റയില്‍വേ മന്ത്രി ലാലു പ്രസാ ദ് യാദവ് ഇത് പാര്‍ലമെന്റില്‍ വയ്ക്കുകയും ചെയ്തിരുന്നു. ഇതേച്ചൊല്ലി അന്ന് സം ഘ് പരിവാര്‍ ഏറെ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. ഹിന്ദു തീര്‍ഥാടകര്‍ക്കെതിരായ ഗൂ ഢാലോചനയെ തുടര്‍ന്നുണ്ടായ അക്രമം എന്ന ആര്‍.എസ്.എസ്. സിദ്ധാന്തത്തെ ഈ റി പ്പോര്‍ട്ട് ശരിവച്ചില്ലെന്നതായിരുന്നു അവരുടെ എതിര്‍പ്പിന് കാരണം.












Click it and Unblock the Notifications