സ്ഫോടനം: പ്രതിയുടെ രേഖാചിത്രം പുറത്ത്
കോഴിക്കോട്: മാവൂര്‍ റോഡിലെ ബസ് സ്റാന്‍ഡുകളില്‍ ഉണ്ടായ ബോംബ് സ്ഫോടനത്തിലെ പ്രതികളില്‍ ഒരാളുടെ രേഖാ ചിത്രം പുറത്തിറക്കി.
രേഖാ ചിത്രം ജനങ്ങളിലെത്തിച്ച് പ്രതിയെ കണ്ടുപിടിയ്ക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. എന്നാല്‍ പ്രതി കേരളം വിട്ട് പുറത്ത് പോയതായി പൊലീസ് തന്നെ സംശയിയ്ക്കുന്നുണ്ട്.
കെ.എസ്.ആര്‍.ടി.സി സ്റാന്‍ഡില്‍ ബോബ് പൊട്ടിക്കുമെന്ന് ഒരാള്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ചിരുന്നു. ഇതു കണ്ടു നിന്നയാള്‍ പോലീസിന് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണു രേഖാ ചിത്രം തയാറാക്കിയത്. പ്രതിയ്ക്കായി അന്വേഷണം മലപ്പുറം, കാസര്‍ഗോഡ് ജില്ലകളിലേക്ക് വ്യാപിപ്പിച്ചു.
കോഴിക്കോട്ടെ എലത്തൂര്‍ കടപ്പുറത്തു നിന്ന് മാര്‍ച്ച് നാല് ശനിയാഴ്ച വൈകുന്നേരം ഒരു ബോംബ് കൂടെ കണ്ടെടുത്തു. കടപ്പുറത്തു കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികളാണു ബോംബ് കണ്ടെത്തിയത്. നടക്കാവ് സി.ഐയുടെ നേതൃത്വത്തില്‍ ബോംബ് സ്ക്വാഡ് എത്തി ഇതു നിര്‍വീര്യമാക്കി.
മാവൂര്‍ റോഡിലും എം എ ബസാളിലുമുള്ള ബൂത്തുകളില്‍ നിന്നാണ് ബോംബ് സന്ദേശം കളക്ടറുടെ ഓഫീസില്‍ വിളിച്ചറിയിച്ചതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവിടങ്ങളിലെ ആറോളം ജീവനക്കാരെ പോലീസ് കസ്റഡിയിലെടുത്തു. ഇവരെ പിന്നീട് വിട്ടയച്ചു. മറ്റ് ഏതാനും പേരെ പോലീസ് കസ്റഡിയില്‍ ചോദ്യം ചെയ്യുന്നുണ്ട്. സ്ഫോടനത്തിനു പിന്നില്‍ ഏതെങ്കിലും സംഘടനയ്ക്കു ബന്ധമുണ്ടോ എന്ന കാര്യത്തില്‍ ഇതുവരെ തെളിവൊന്നും ലഭിച്ചിട്ടില്ലെന്നു സിറ്റി പോലീസ് കമ്മീഷണര്‍ എച്ച് വെങ്കിടേഷ് പറഞ്ഞു.
നഗരത്തില്‍ ഭീതി പരത്തുകയായിരുന്നു ബോംബ് സ്ഥാപിച്ചവരുടെ ലക്ഷ്യമെന്ന് പൊലീസ് കരുതുന്നു. ബേപ്പൂര്‍ സ്ഫോടനവുമായി സംഭവത്തിനു ബന്ധമുണ്ടോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.
സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു കൊണ്ട് അല്‍ ഖാനൂല്‍ കേരള എന്ന സംഘടനയുടെ കത്ത് പത്ര ഓഫീസുകളില്‍ ലഭിച്ചിരുന്നു. ഇത്തരം ഒരു സംഘടന നിലവില്‍ ഉള്ളതാണോ എന്ന് അന്വേഷിക്കാന്‍ രഹസ്യാന്വേഷണ വിഭാഗത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അന്വേഷണത്തിനു നേതൃത്വം നല്‍കാന്‍ മധ്യമേഖലാ ഡി.ഐ.ജി ബി. സന്ധ്യ കോഴിക്കോട്ട് ക്യാമ്പ് ചെയ്യുന്നുണ്ട്.
കോഴിക്കോട് ബോംബ് സ്ഫോടനത്തിന് ശേഷം മലബാര്‍ പ്രദേശത്ത് പോലീസ് കനത്ത ജാഗ്രത പാലിക്കുന്നുണ്ട്. കോഴിക്കോട് ജില്ലയില്‍ അതിര്‍ത്തി അടച്ചുള്ള വാഹന പരിശോധന തുടരുകയാണ്. ബസ് സ്റാന്‍ഡുകള്‍, റെയില്‍വേ സ്റേഷന്‍ എന്നിവിടങ്ങള്‍ കര്‍ശന നിരീക്ഷണത്തിലാണ്.
ബോട്ടില്‍ സ്ഫോടക വസ്തുക്കള്‍ കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നു പോലീസും തീരസംരക്ഷണ സേനയും ചേര്‍ന്ന് ഇന്നലെ രാത്രി കടലില്‍ വ്യാപകമായ തെരച്ചില്‍ നടത്തി. മംഗലാപുരം മുതല്‍ കോഴിക്കോട് വരെ കടലില്‍ നിരീക്ഷണവുമേര്‍പ്പെടുത്തി.












Click it and Unblock the Notifications