കോഴിക്കോട് പാളയം ചന്തയില്‍ വ്യാജ ബോംബ് ഭീഷണി
കോഴിക്കോട്: കോഴിക്കോട് പാളയം ചന്തയില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് വ്യാജ ഭീഷണി ലഭിച്ചു. പൊലീസ് കണ്‍ട്രോള്‍ റൂമില്‍ മാര്‍ച്ച് അഞ്ച് ഞായറാഴ്ച രാവിലെ ഒമ്പതേകാലോടെ ആരോ ഫോണ്‍വിളിച്ചാണ് ഭീഷണി സന്ദേശം നല്‍കിയത്.
തുടര്‍ന്ന് പൊലീസ് പാളയം ചന്തയില്‍ വിശദമായ പരിശോധന നടത്തി. പക്ഷേ ഒന്നും തന്നെ കണ്ടെത്താനായില്ല. ശനിയാഴ്ച രാത്രിയിലും ഇതേതരത്തിലുള്ള സന്ദേശം പൊലീസിന് കിട്ടിയിരുന്നു.
കഴിഞ്ഞ ദിവസം കോഴിക്കോട് ബസ്സ്റാന്റില്‍ സ്ഫോടനമുണ്ടായ സാഹചര്യത്തില്‍ പട്ടണത്തിലാകെ ബോംബ് ഭീതി ബാധിച്ചിരിയ്ക്കുകയാണ്. പൊലീസ് അതീവ ജാഗ്രതയും പാലിയ്ക്കുന്നുണ്ട്. അതിനിടയില്‍ വീണ്ടും ഭീഷണി ഉണ്ടായത് പൊലീസിലും പരിഭ്രാന്തി പരത്തി.












Click it and Unblock the Notifications