ഡിഐസി ബന്ധം: തീരുമാനം കോണ്‍ഗ്രസിന് വിട്ടു
കൊച്ചി: കരുണകരന്റെ പാര്‍ട്ടിയായ ഡിഐസിയുമായി ഐക്യമുന്നണി ബന്ധമുണ്ടാക്കുന്നതിന്റെ അവസാന തീരുമാനം കോണ്‍ഗ്രസിന് വിട്ടു. ഐക്യമുന്നണിയിലെ ഘടക കക്ഷികളാണ് ഇതിന് തീരുമാനിച്ചത്.
ഡിഐസിയെ പാടേ തഴയരുതെന്നായിരുന്ന എല്ലാ ഘടക കക്ഷികളുടേയും അഭിപ്രായം. എന്നാല്‍ ഉടനെ തന്നെ ഐക്യമുന്നണിയില്‍ ചേരാനായി പാര്‍ട്ടിയെ ക്ഷണിയ്ക്കുകയില്ല. ഡിഐസിയെ അവഗണിച്ചുകൊണ്ട് തിരഞ്ഞെടുപ്പിനെ നേരിടുന്നത് ബുദ്ധിയല്ലെന്നാണ് എല്ലാ പാര്‍ട്ടികളും അഭിപ്രായപ്പെട്ടത്. തങ്ങളുടെ അഭിപ്രായങ്ങള്‍ പാര്‍ട്ടകള്‍ മാര്‍ച്ച് നാല് ശനിയാഴ്ച രാത്രി സോണിയ ഗാന്ധിയെ നേരിട്ട് കണ്ടും അറിയിച്ചിരുന്നു.
മുസ്ലിം ലീഗായിരുന്നു കരുണാകരനുമായി ഏതെങ്കിലും തരത്തില്‍ സഖ്യമുണ്ടാക്കണമെന്ന് പ്രധാനമായും അഭിപ്രായപ്പെട്ടത്.












Click it and Unblock the Notifications