Get Updates
Get notified of breaking news, exclusive insights, and must-see stories!

പിള്ള വൈകാതെ കോണ്‍ഗ്രസിലേയ്ക്ക്

തിരുവനന്തപുരം: ആര്‍.ബാലകൃഷ്ണ പിള്ളയുടെ കേരളാ കോണ്‍ഗ്രസ് (ബി)യുടെ കോണ്‍ഗ്രസ് ലയനം വൈകാതെ നടക്കാനാണ് സാദ്ധ്യത. തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഇത് നടത്തുകയാണ് ഇരു പാര്‍ട്ടികളുടേയും ലക്ഷ്യം. സീറ്റ് വിഭജനവും സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപനവും നടത്തുന്നതിന് മുന്‍പ് തന്നെ ലയനം നടത്താന്‍ കഴിയുമോയെന്ന് ഇരുപാര്‍ട്ടികളും പരിശോധിയ്ക്കകയാണ്.

കൊച്ചിയിലെ കോണ്‍ഗ്രസ് സമ്പൂര്‍ണ്ണ സമ്മേളനത്തില്‍ ഇതിനായി ചര്‍ച്ച നടക്കുന്നുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയ്ക്കും ഈ നീക്കത്തെക്കുറിച്ച് അറിയാം. ബാലകൃഷ്ണ പിള്ളയും മകന്‍ കെ.ബി. ഗണേഷ് കുമാറും കോണ്‍ഗ്രസിലെത്തുന്നതിനോട് മിയ്ക്ക കോണ്‍ഗ്രസ് നേതാക്കള്‍ക്കും യോജിപ്പാണ്.

പിള്ളയുടെ ഒപ്പം പ്രവര്‍ത്തിച്ചിരുന്ന ടി എം ജേക്കബിന്റെ കേരള കോണ്‍ഗ്രസ് കരുണാകരന്റെ ഡിഐസിയില്‍ ലയിച്ചതിന് പിന്നാലേയാണ് ഈ പുതിയ നീക്കം. ജേക്കബ് ഡിഐസിയില്‍ ലയിയ്ക്കുന്നതിന് മുമ്പ് പിള്ളയുടേയും ജേക്കബിന്റേയും കേരളാ കോണ്‍ഗ്രസുകള്‍ ഒരുമിച്ചാണ് പ്രവര്‍ത്തിച്ചിരുന്നത്.

പിള്ളയ്ക്കും ഗണേഷ് കുമാറിനും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാമെന്ന് ഏകദേശ ധാരണയായിട്ടുണ്ട്. ബാലകൃഷ്ണപിള്ള കൊട്ടാരക്കരയില്‍ മത്സരിക്കും. ഗണേഷ് കുമാര്‍ പത്തനാപുരം സീറ്റില്‍ മത്സരിക്കാനാണ് കൂടുതല്‍ സാധ്യത.ലയനത്തിനുശേഷം പിള്ളയ്ക്ക് കോണ്‍ഗ്രസില്‍ പ്രധാന ചുമതല നല്‍കാനും ധാരണയായിട്ടുണ്ട്. കെ.പി.സി.സി ഭാരവാഹിയായി പിള്ളയെ നിയമിക്കുമെന്നും സൂചനയുണ്ട്.

17നകം ലയനം പൂര്‍ത്തിയാക്കാനാണ് കേരളാ കോണ്‍ഗ്രസ്-ബിയുടെ ആഗ്രഹം.കേരളാ കോണ്‍ഗ്രസ്-ബി നേതാക്കള്‍ക്ക് അര്‍ഹമായ സ്ഥാനമാനങ്ങള്‍ നല്‍കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയാറായേക്കും.

പിള്ളയുടെ കോണ്‍ഗ്രസ് പ്രവേശം ഇപ്പോള്‍ പ്രധാന കോണ്‍ഗ്രസ് നേതാക്കള്‍ അനുകൂലിയ്ക്കുന്നുണ്ടെങ്കിലും വൈകാതെ പിള്ള കോണ്‍ഗ്രസിന് ഒരു തലവേദന ആവാനേ വഴിയുള്ളു. എന്നാല്‍ ഗണേശ്കുമാറിനെ പിള്ളയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ക്ക് കൂടെ കിട്ടില്ല എന്നതാണ് കോണ്‍ഗ്രസിനെ സമാധാനിപ്പിയ്ക്കുന്ന കാര്യം. ഭാവിയില്‍ ഡിഐസി കോണ്‍ഗ്രില്‍ ലയിയ്ക്കുകയാണെങ്കില്‍ ജേക്കബും കോണ്‍ഗ്രസിലെത്തും. അതോടെ വീണ്ടും പിള്ള ജേക്കബ് സഖ്യം രൂപപ്പെടാനും കോണ്‍ഗ്രസിനുള്ളില്‍ ഒരു സമ്മര്‍ദ്ദ വിഭാഗം രൂപപ്പെടാനും ഉള്ള സാദ്ധ്യതയും തള്ളിക്കളയാനാവില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+