കൊടുങ്ങല്ലൂര്‍ ഭരണിയ്ക്ക് കൊടിയേറി
കൊച്ചി: ദക്ഷിണേന്ത്യയിലെ പ്രസിദ്ധമായ കൊടുങ്ങല്ലൂര്‍ ശ്രീ കുരുബ ഭഗവതി ക്ഷേത്രത്തിലെ ഭരണി മഹോത്സവത്തിന് തുടക്കംകുറിച്ചു.
മീനമാസത്തിലെ ഭരണി മഹോത്സവത്തിന് മുന്നോടിയായി കുംഭമാസത്തിലെ ചെറുഭരണിനാളായ മാര്‍ച്ച് നാല് ശനിയാഴ്ച രാവിലെ പാരമ്പര്യ അവകാശികളായ കാവില്‍വീട്ടില്‍ കുടുംബക്കാരുടെ നേതൃത്വത്തില്‍ നടന്ന പട്ടുംതാലിയും സമര്‍പ്പണത്തോടെയാണ് ഭരണിക്ക് മുന്നോടിയായുള്ള ചെറുഭരണി കൊടിയേറിയത്
കൊടിയേറ്റത്തിന് തട്ടാനും ആശാരിയും ചേര്‍ന്ന് നടത്തുന്ന ചടങ്ങ് പതിവ് പോലെ നടന്നു. മണികിലുക്കി ക്ഷേത്രത്തെ വലംവയ്ക്കുന്ന തട്ടാന്‍ ക്ഷേത്രപരിസരം അശുദ്ധമാക്കി. തുടര്‍ന്ന് ക്ഷേത്രത്തിനുണ്ടായ അശുദ്ധി തീര്‍ക്കാന്‍ ആശാരിമാരെത്തി. ഇവര്‍ ക്ഷേത്രം ശുദ്ധീകരിച്ച് അതിന് ചുറ്റുമുള്ള ആല്‍മരക്കൊമ്പുകളില്‍ തോരണങ്ങള്‍ തൂക്കി.
മീനഭരണിയുടെ വരവ് അറിയിക്കുന്ന ചടങ്ങ് കൂടിയാണിത്.












Click it and Unblock the Notifications