കൂടുതല്‍ സീറ്റ് വേണമെന്ന് സിപിഐ
തിരുവനന്തപുരം: ഏപ്രില്‍-മേയ് മാസങ്ങളിലായി നടക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റകള്‍ തങ്ങള്‍ക്ക് വേണമെന്ന് സിപിഐ ആവശ്യപ്പെട്ടു. എല്‍ഡിഎഫിലെ രണ്ടാമത്തെ പ്രധാന കക്ഷിയാണ് സിപിഐ.
കഴിഞ്ഞ തവണത്തേതിനേക്കാള്‍ കൂടുതല്‍ സീറ്റ് ആവശ്യപ്പെട്ടതായി സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവനാണ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്.
കണ്ണൂര്‍, പത്തനംതിട്ട ജില്ലകളില്‍ കൂടുതല്‍ സീറ്റ് കിട്ടണമെന്നാണ് സിപിഐയുടെ ആവശ്യം.
സിപിഐ സംസ്ഥാന കമ്മിറ്റി യോഗത്തിന്റേതാണ് ഇത് സംബന്ധിച്ച തീരുമാനമെന്നും വെളിയം അറിയിച്ചു. യു.ഡി.എഫ് സര്‍ക്കാര്‍ പോകണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നതായി വെളിയം പറഞ്ഞു.
ഐക്യമുന്നണി സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെയുള്ള വിധിഎഴുത്തായിരിയ്ക്കും കേരളത്തിലെ അടുത്ത തിരഞ്ഞെടുപ്പെന്ന് വെളിയം പറഞ്ഞു.












Click it and Unblock the Notifications