സോണിയ സംസ്ഥാന നേതാക്കളെ കണ്ടു
കൊച്ചി: കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ സോണിയ ഗാന്ധി സംസ്ഥാനനേതാക്കളുമായും പോഷകസംഘടന നേതാക്കളുമായും ചര്‍ച്ച നടത്തി.
വിവിധ വിഭാഗങ്ങള്‍ക്ക് കുടുതല്‍ സീറ്റികള്‍ നല്‍കണമെന്ന ആവശ്യമായിരുന്നു സംസ്ഥാന നേതാക്കള്‍ സോണിയയുടെ മുന്നില്‍ ഉന്നയിച്ചത്. മഹിള കോണ്‍ഗ്രസ്സ് സ്ത്രീകള്‍ക്ക് തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ യൂത്ത് കോണ്‍ഗ്രസ്സ് യുവാക്കള്‍ക്ക് കൂടുതല്‍ അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ്സ് നിയമസഭാകക്ഷി യോഗത്തിലും സോണിയ പങ്കെടുത്തു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി യോഗത്തില്‍ അധ്യക്ഷനായിരുന്നു. പാര്‍ട്ടിയുടെ 53 എം.എല്‍.എമാരില്‍ 46 പേര്‍ യോഗത്തില്‍ പങ്കെടുത്തു. സോണിയ യോഗത്തില്‍ സംസാരിച്ചു.












Click it and Unblock the Notifications