തിരഞ്ഞെടുപ്പ് പത്താംക്ലാസ് ഫലം വൈകിയ്ക്കും
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രക്രീയ പത്താംക്ലാസ് പരീക്ഷാഫല നടപടികളെ ബാധിച്ചേയ്ക്കും. എസ്.എസ്.എല്‍.സി ഫ ല പ്രഖ്യാപനം വൈകാനാണ് പ്രധാന സാദ്ധ്യത. തിരഞ്ഞെടുപ്പിനായി അദ്ധ്യാപകരെ ഉപയോഗിയ്ക്കുന്നത് മൂല്യനിര്‍ണയത്തെ ബാധിയ്ക്കാനിടയുള്ളതുകൊണ്ടാണിത്.
എന്നാല്‍ ഈ വിഷമതകള്‍ ഒഴിവാക്കാനായുള്ള ആലോചനകള്‍ തുടങ്ങികഴിഞ്ഞു.
സാധാരണ എസ്.എസ്.എല്‍.സി. ഫലപ്രഖ്യാപനം മെയ് പകുതിയോടെ ഉണ്ടാകും. ഇത് ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒരാഴ്ച വൈകാനാണ് സാദ്ധ്യത. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം മെയ് 10നാണ്. പുതിയ മന്ത്രിസഭയും മറ്റും അധികാരമേറ്റ ശേഷമേ പത്താം ക്ലാസ് ഫലമുണ്ടാകൂ എന്ന് വേണം കരുതാന്‍.
പരീക്ഷയുടെ മൂല്യനിര്‍ണയം ഏപ്രില്‍ അഞ്ചിന് ആരംഭിക്കുമെങ്കിലും ആദ്യഘട്ട തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി പതിനൊന്നിനു മൂല്യനിര്‍ണയം നിര്‍ത്തിവയ്ക്കേണ്ടിവരുമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന.
തെരഞ്ഞെടുപ്പിനു സ്കൂളുകള്‍ വിട്ടുകൊടുക്കേണ്ടി വരുന്നതിനാലും അധ്യാപകര്‍ക്കു തെരഞ്ഞെടുപ്പു ഡ്യൂട്ടിക്ക് പോകേണ്ടി വരുമെന്നതിനാലുമാണു മൂല്യനിര്‍ണയം നിര്‍ത്തിവയ്ക്കേണ്ടി വരുന്നത്.












Click it and Unblock the Notifications