ഇന്ദിരാ കോണ്‍ഗ്രസ് നിര്‍ണ്ണായകം - വെള്ളാപ്പള്ളി
ചങ്ങനാശ്ശേരി: നൂറോളം വോട്ടിനു വരെ സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുന്ന കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇന്ദിരാ കോണ്‍ഗ്രസ് നിര്‍ണ്ണായകശക്തിയാണെന്ന് വെള്ളാപ്പള്ളി നടേശന്‍. വന്‍ ഭൂരിപക്ഷം നേടി അധികാരത്തിലേറാമെന്ന് ആരും സ്വപ്നം കാണേണ്ടെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
കേരളത്തില്‍ ഏറെ കോണ്‍ഗ്രസ് പതാകകള്‍ പാറിച്ചുവെന്ന ക്രഡിറ്റ്മാത്രമേ രമേശ് ചെന്നിത്തലയ്ക്ക് ഉള്ളൂ. കഴിവുണ്ടെങ്കില്‍ തിരുവനന്തപുരം ലോക്സഭാ തിരഞ്ഞെടുപ്പില്‍ തെളിയിക്കണമായിരുന്നു - വെള്ളാപ്പള്ളി പറഞ്ഞു.
മാടപ്പള്ളി തെങ്ങണ എസ്.എന്‍.ഡി.പി. ശാഖായോഗത്തിന്റെ ആഭിമുഖ്യത്തില്‍ ഗുരുക്ഷേത്രത്തിന്റെ സമര്‍പ്പണം നടത്തുകയായിരുന്നു അദ്ദേഹം.












Click it and Unblock the Notifications