ഓഹരി സൂചിക പുതിയ ഉയരത്തില്‍
മുംബൈ: കഴിഞ്ഞ വാരാന്ത്യത്തിലെ നേരിയ താഴ്ചയ്ക്കു ശേഷം ഓഹരി വിപണി വീണ്ടും പുതിയ ഉയരങ്ങളിലേക്ക്. തിങ്കളാഴ്ച രാവിലത്തെ വ്യാപാരത്തില്‍ സൂചിക 10,706.26 പോയിന്റ് എന്ന പുതിയ ഉയരത്തിലെത്തി.
വെള്ളിയാഴ്ച 10,595.43 എന്ന നിലയില്‍ ക്ലോസ് ചെയ്ത സൂചിക 10616.99 പോയിന്റിലാണ് തിങ്കളാഴ്ച വ്യാപാരം ആരംഭിച്ചത്. തുടര്‍ന്ന് അവസാനം ക്ലോസ് ചെയ്തപ്പോഴത്തെ സൂചികയേക്കാള്‍ 110.83 പോയിന്റ് ഉയര്‍ന്ന് 10,706.26ലെത്തി.
വിദേശ ധനസ്ഥാപങ്ങളും ആഭ്യന്തര മൂച്വല്‍ ഫണ്ടുകളും വിപണിയില്‍ നടത്തുന്ന വന്‍നിക്ഷേപം തുടരുന്നതാണ് സൂചികയുടെ കുതിച്ചുകയറ്റത്തിനു പിന്നില്‍. ഈയാഴ്ച സൂചികയിലെ കുതിച്ചുകയറ്റം തുടരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഇന്‍ഫോസിസ്, ഭാരതി, എച്ച്ഡിഎഫ്സി, ഹീറോ ഹോണ്ട, എല്‍ ആന്റ് ടി, ടാറ്റ മോട്ടോര്‍, ബജാജ് ഓട്ടോ, ഭെല്‍, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ടാറ്റ സ്റീല്‍ തുടങ്ങിയ കമ്പനികളുടെ ഓഹരി വില ഉയര്‍ന്നു.












Click it and Unblock the Notifications