ജയാ ബച്ചനെ അയോഗ്യയാക്കാന്‍ ശുപാര്‍ശ
ദില്ലി: ജയാ ബച്ചനെ രാജ്യസഭാ എംപി സ്ഥാനത്തു നിന്ന് അയോഗ്യയാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ രാഷ്ട്രപതി എ.പി.ജെ.അബ്ദുള്‍ കലാമിനോട് ശുപാര്‍ശ ചെയ്തതായി റിപ്പോര്‍ട്ട്.
രാജ്യസഭാംഗമായതിനു ശേഷം ജയാ ബച്ചന്‍ ഉത്തര്‍പ്രദേശ് ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ അധ്യക്ഷയായി നിയമിതയായെന്ന് ചൂണ്ടിക്കാട്ടി അവരെ അയോഗ്യയാക്കണമെന്ന പരാതിയിന്മേലാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി.
പരാതിയിന്മേല്‍ കഴിഞ്ഞ ഒക്ടോബറില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ജയാബച്ചന് നോട്ടീസ് അയച്ചിരുന്നു.












Click it and Unblock the Notifications