കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജസീക്ക വധം: ദില്ലി പൊലീസ് പുതിയ കേസ് ഫയല്‍ ചെയ്തു

  • By Staff
Google Oneindia Malayalam News

ദില്ലി: ജസീക്ക ലാല്‍ വധക്കേസില്‍ ദില്ലി പൊലീസ് പുതിയ കേസ് രജിസ്റര്‍ ചെയ്തു. എല്ലാ പ്രതികളും കുറ്റവിമുക്തരാക്കിയ കീഴ്ക്കോടതി വിധിക്കെതിരെ ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ ദില്ലി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ദില്ലി പൊലീസ് കമ്മിഷണര്‍ കെ.കെ.പോള്‍ അറിയിച്ചു.

പ്രത്യേക അന്വേഷണ സംഘമായിരിക്കും കേസ് അന്വേഷിക്കുന്നത്. കോടതി വിധിയെ തുടര്‍ന്നുണ്ടായ പൊതുജനരോഷം കണക്കിലെടുത്താണ് കേസ് വീണ്ടും അന്വേഷിക്കുന്നതെന്ന് പോള്‍ പറഞ്ഞു.

ഏഴ് വര്‍ഷം മുമ്പ് ഒരു റസ്റോറന്റില്‍ വച്ചാണ് മോഡല്‍ ജസീക്ക ലാല്‍ വെടിയേറ്റു കൊല്ലപ്പെടുന്നത്. ഹരിയാന മന്ത്രിയുടെ മകന്‍ വിനോദ് ശര്‍മയുടെ മകന്‍ മനുശര്‍മയാണ് കൃത്യം നടത്തിയതെന്നാണ് ആരോപിക്കപ്പെടുന്നത്. മനുശര്‍മാക്ക് മദ്യം വിളമ്പുന്നതിന് ജസീക്ക വിസമ്മതിച്ചതാണത്രെ കൊലക്ക് പ്രേരിപ്പിച്ചത്. മനുശര്‍മയെയും കേസിലെ മറ്റു പ്രതികളെയും കോടതി വെറുതെവിട്ടിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X