ആന്ധ്രയില്‍ 62 എംഎല്‍എമാരെ സസ്പെന്റ് ചെയ്തു
ഹൈദരാബാദ്: ആന്ധ്രാപ്രദേശ് നിയമസഭയിലെ അഞ്ച് പാര്‍ട്ടികളില്‍ പെട്ട 62 എംഎല്‍എമാരെ രണ്ടു ദിവസത്തേക്ക് സസ്പെന്റ് ചെയ്തു.
കോണ്‍ഗ്രസ് സര്‍ക്കാരിന് പിന്തുണ നല്‍കുന്ന ഇടതുപാര്‍ട്ടികളുടെ എംഎല്‍എമാരെയും സസ്പെന്റ് ചെയ്തിട്ടുണ്ട്. സിപിഎം, സിപിഐ എന്നിവയ്ക്കു പുറമെ തെലുങ്കുദേശം, തെലുങ്കാന രാഷ്ട്ര സമിതി, മജ്ലിസ് ഇത്തെഹാദുല്‍ മുസ്ലിമീന്‍ എന്നീ പാര്‍ട്ടികളിലെ എംഎല്‍എമാരെയാണ് സസ്പെന്റ് ചെയ്തത്.
വിവാദമായ ശ്രീപാദസാഗര്‍ ജലസേചന പദ്ധതിയിലെ ക്രമക്കേടുകളെ ചൊല്ലി സഭാനടപടികള്‍ തടസപ്പെടുത്തിയതിനാണ് എംഎല്‍എമാര്‍ക്കെതിരെ ഈ നടപടി.












Click it and Unblock the Notifications