സ്ഫോടനം: ഉടന്‍ അറസ്റുണ്ടാവുമെന്ന് ഐജി
കോഴിക്കോട്: കോഴിക്കോട് സ്ഫോടനക്കേസിലെ യാഥാര്‍ത്ഥ പ്രതികളെ ഉടന്‍ അറസ്റ് ചെയ്യുമെന്ന് ഉത്തര മേഖലാ ഐജി എം.എന്‍. കൃഷ്ണമൂര്‍ത്തി അറിയിച്ചു.
പൊലീസുദ്യോഗസ്ഥരുടെ ഉന്നതതലയോഗത്തിനു ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഐജി. കേസില്‍ കസ്റഡിയിലെടുത്ത അഞ്ചു പേരില്‍ നിന്നും സ്ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. സ്ഫോടനങ്ങള്‍ക്കായി പൊട്ടാസ്യം ക്ലോറൈഡ് അടങ്ങിയ ടൈമര്‍ ഉപകരണങ്ങള്‍ ഉപയോഗിച്ചതായാണ് വിദഗ്ധരുടെ റിപ്പോര്‍ട്ട്.
പൊലീസ് പുറത്ത് വിട്ട രേഖാചിത്രവുമായി ബന്ധമുള്ള ആരെയും ഇതുവരെ പിടികൂടിയിട്ടില്ല. ഇയാളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം നല്‍കും.
എന്‍ഡിഎഫ് ഓഫീസ് റെയ്ഡില്‍ നിന്നും സുപ്രാധാന വിവരമൊന്നും ലഭിച്ചിട്ടില്ല. സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം ജില്ലയില്‍ കൂടുതല്‍ മുന്‍കരുതലുകളെടുക്കും. കോഴിക്കോട്ടെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലെയും ടെലിഫോണുകളില്‍ കോളര്‍ ഐഡി സ്ഥാപിക്കും.
എല്ലാ ജില്ലകളിലും മാര്‍ച്ച് ഏഴ് മുതല്‍ 14 വരെ കോംബിംഗ് ഓപ്പറേഷന്‍ നടത്തും. ടെലഫോണ്‍, ഇന്റര്‍നെറ്റ് ബൂത്തുകള്‍ നിരീക്ഷണ വിധേയമാക്കും. ടെലഫോണ്‍ ബൂത്തുകളിലും ഇന്റര്‍നെറ്റ് സെന്ററുകളിലും രജിസ്ററുകള്‍ സൂക്ഷിക്കേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications