പാര്‍ട്ടി വിട്ടവര്‍ മടങ്ങിവരണം: കോണ്‍ഗ്രസ് പ്രമേയം
കൊച്ചി: പാര്‍ട്ടി വിട്ടവര്‍ സോണിയാഗാന്ധിയുടെ നേതൃത്വം അംഗീകരിച്ച് മടങ്ങിവരണമെന്ന് കോണ്‍ഗ്രസ് സമ്പൂര്‍ണ സമ്മേളനം അംഗീകരിച്ച രാഷ്ട്രീയപ്രമേയം ആഹ്വാനം ചെയ്തു.
ഡിഐസിയെ സിപിഎം വഞ്ചിച്ചുവെന്ന് കുറ്റപ്പെടുത്തുന്ന രാഷ്ട്രീയ പ്രമേയത്തില്‍ സിപിഎമ്മിനെതിരെ കടുത്ത വിമര്‍ശനമുണ്ട്. അതേ സമയം കരുണാകരനോടുള്ള നിലപാട് വ്യക്തമാക്കിയിട്ടില്ല.
തെറ്റിദ്ധാരണയുടെ പേരില്‍ മടങ്ങിപ്പോയവര്‍ മടങ്ങിവരണമെന്നും കോണ്‍ഗ്രസ് വികാരമുള്ളവര്‍ ഒന്നിക്കേണ്ടത് കാലത്തിന്റെ ആവശ്യമാണെന്നും കെപിസിസി വൈസ് പ്രസിഡന്റ് എം.ഐ.ഷാനവാസ് അവതരിപ്പിച്ച പ്രമേയത്തില്‍ പറയുന്നു.
നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്, സ്വാശ്രയ കോളജ് പ്രശ്നം എന്നിവയില്‍ സിപിഎം ഒളിച്ചുകളിക്കുന്നതായി പ്രമേയത്തില്‍ ആരോപിക്കുന്നു. ബിജെപിയുടെ ഭരണം ഒഴിവാക്കാന്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കുകയേ കേന്ദ്രത്തില്‍ ഇടതുപാര്‍ട്ടികള്‍ക്കു മാര്‍ഗ്ഗമുള്ളൂവെന്നും അല്ലെങ്കില്‍ അണികള്‍ ചോരുമെന്ന് അവര്‍ക്കാറിയാമെന്നും പ്രമേയത്തില്‍ പറയുന്നു.












Click it and Unblock the Notifications