യുഡിഎഫില്‍ ചേര്‍ന്നാല്‍ ഡിഐസി പിളരും: എം.എ.ജോണ്‍
കൊല്ലം: യുഡിഎഫില്‍ ചേര്‍ന്നാല്‍ ഡിഐസി പിളരുമെന്ന് ഡിഐസി വൈസ് പ്രസിഡന്റ് എം.എ.ജോണ്‍. മാര്‍ച്ച് ആറ് തിങ്കളാഴ്ച കൊല്ലം പ്രസ് ക്ലബ്ബില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസിന്റെ നിലപാടുകള്‍ക്കെതിരെയാണ് ഡിഐസി ഉണ്ടായത്. അതില്‍ മാറ്റം വരുത്തുന്നത് ജനവഞ്ചനയാണ്. ഡിഐസി ഉണ്ടാക്കുമ്പോള്‍ താനെടുത്ത നിലപാടുകളില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നു. അതിന് മാറ്റം വരുത്തേണ്ട സാഹചര്യമുണ്ടായിട്ടില്ല.
ജനാധിപത്യം, സോഷ്യലിസം, മതേതരത്വം എന്നീ മുദ്രാവാക്യങ്ങള്‍ പാലിക്കാന്‍ കോണ്‍ഗ്രസിനാകുന്നില്ലെന്നും. അതിനാല്‍ കോണ്‍ഗ്രസുമായി സഹകരിക്കാന്‍ തന്നെ കിട്ടില്ലെന്നും ജോണ്‍ പറഞ്ഞു.












Click it and Unblock the Notifications