Get Updates
Get notified of breaking news, exclusive insights, and must-see stories!

മുല്ലപ്പെരിയാര്‍: പ്രത്യേക നിയമസഭാ സമ്മേളനം ചേരും

കൊച്ചി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലപരിധി കൂട്ടുന്നതിനെതിരെ നിയമനിര്‍മ്മാണം നടത്തുന്നതിന് മാര്‍ച്ച് 13, 14 തീയതികളില്‍ നിയമസഭയുടെ പ്രത്യേക സമ്മേളനം ചേരും.

മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ സ്വീകരിക്കേണ്ട അനന്തര നടപടികളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി കൊച്ചിയില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ഉള്‍പ്പടെയുള്ള വിവിധ കക്ഷി നേതാക്കള്‍ പങ്കെടുത്തു. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേരളത്തിനുള്ള ഏകസ്വരം ചര്‍ച്ചയില്‍ പ്രതിഫലിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

മറ്റ് വിഷയങ്ങളൊന്നും സഭാസമ്മേളനം ചര്‍ച്ച ചെയ്യില്ല. നിയമനിര്‍മ്മാണത്തിലൂടെ മുല്ലപ്പെരിയാറിലെ ജലപരിധി 136 അടിയായി നിജപ്പെടുത്താന്‍ കഴിയുമെന്ന് സര്‍ക്കാരിന് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനിര്‍മാണം നടത്താന്‍ സഭാസമ്മേളനം ചേരുന്നത്. ഓര്‍ഡിനന്‍സ് ഇറക്കാതെ സഭാ സമ്മേളനം വിളിച്ചുചേര്‍ത്ത് നിയമനിര്‍മാണം നടത്തുന്നതാണ് ഉചിതമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ എല്ലാ കക്ഷിനേതാക്കളും അംഗീകരിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+