കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശമ്പള പരിഷ്കരണം: വക്കം കമ്മിഷനെ കാണും

  • By Staff
Google Oneindia Malayalam News

കൊച്ചി: ശമ്പളപരിഷ്കരണ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി തേടുന്നതിനായി ധനകാര്യമന്ത്രി വക്കം പുരുഷോത്തമന്‍ ദില്ലിക്ക് പോകും.

കൊച്ചിയില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗം ശമ്പളപരിഷ്കരണം നടപ്പാക്കുന്നതു സംബന്ധിച്ച പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു. തിരഞ്ഞെടുപ്പ് കമ്മിഷനെ കാണുന്നതിനായി മന്ത്രിക്കൊപ്പം പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനും ദില്ലിക്ക് പോകണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം അറിയിച്ചു. ഇക്കാര്യത്തില്‍ ചൊവാഴ്ച ചേരുന്ന ഇടതുമുന്നണി യോഗത്തിന് ശേഷം തീരുമാനം അറിയിക്കാമെന്ന് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയെ അറിയിച്ചു.

ശമ്പളപരിഷ്ക്കരണം നടപ്പാക്കാന്‍ അനുവദിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ അതുവേണ്ടെന്ന നിലപാടാണ് കമ്മിഷന്‍ കൈകൊണ്ടത്. എന്നാല്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയവുമായി ശമ്പള പരിഷ്കരണത്തിന് ബന്ധമില്ലെന്ന് കമ്മിഷനെ ബോധ്യപ്പെടുത്താനാണ് സര്‍ക്കാരിന്റെ ശ്രമം. അതിനായാണ് വക്കം കമ്മിഷനെ കാണുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X