Get Updates
Get notified of breaking news, exclusive insights, and must-see stories!

ആണവോര്‍ജ ഏജന്‍സി യോഗം തിങ്കളാഴ്ച

വിയന്ന: ഇറാന്‍ ആണവ പരിപാടി സംബന്ധിച്ച് തീരുമാനമെടുക്കുന്നതിന് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി മാര്‍ച്ച് ആറ് തിങ്കളാഴ്ച യോഗം ചേരുന്നു.

ഇറാന്‍ ആണവ പദ്ധതി പ്രശ്നം യുഎന്‍ സുരക്ഷാ സമിതിക്കു വിടുന്നതു സംബന്ധിച്ച് തിങ്കളാഴ്ചത്തെ യോഗത്തില്‍ തീരുമാനമുണ്ടാകും. ഈ പ്രശ്നത്തില്‍ തിങ്കളാഴ്ചത്തെ വോട്ടിംഗില്‍ നിന്ന് ഇന്ത്യ വിട്ടുനില്‍ക്കണമെന്ന് ഇടതുപാര്‍ട്ടികള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്.

ശനിയാഴ്ച ഇക്കാര്യം സംബന്ധിച്ച് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് റഷ്യന്‍ പ്രസിഡന്റ് വ്ലാദ്മിര്‍ പുട്ടിനുമായി ചര്‍ച്ച ടെലഫോണ്‍ സംഭാഷണം നടത്തിയിരുന്നു.

ആണവോര്‍ജ ഏജന്‍സിയിലെ ഒരു വിഭാഗം അംഗങ്ങള്‍ ഇറാനെതിരായ നിലപാടിനോട് വിയോജിക്കുന്നതിനാല്‍ യോഗം എന്തു തീരുമാനമെടുക്കുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+