സോണിയയ്ക്കെതിരെ ബിജെപി തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചേക്കും
ദില്ലി: കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയെ ലോക്സഭാംഗത്വത്തില്‍ നിന്ന് അയോഗ്യയാക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുന്നതു പരിഗണിക്കുന്നതിന് ബിജെപി തീരുമാനിച്ചു.
ദേശീയ ഉപദേശ സമിതിയുടെ അധ്യക്ഷയെന്ന നിലയില്‍ സര്‍ക്കാരില്‍ നിന്ന് പ്രതിഫലം പറ്റുന്ന പദവി വഹിക്കുന്നതിന് സോണിയയുടെ ലോക്സഭാംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കാനാണ് ബിജെപി ആലോചിക്കുന്നത്.
മുന്‍ചലച്ചിത്ര താരവും അമിതാഭ് ബച്ചന്റെ ഭാര്യയുമായ ജയാബച്ചന്റെ രാജ്യസഭാംഗത്വം റദ്ദാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് ബിജെപിയുടെ ഈ നീക്കം. ഉത്തര്‍പ്രദേശ് ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ ചെയര്‍പേഴ്സണായ ജയ എംപിയായിരിക്കെ സര്‍ക്കാരില്‍ നിന്നും പ്രതിഫലം പറ്റുന്ന സ്ഥാനത്തിരുന്നതിനാണ് അവരെ അയോഗ്യയാക്കാന്‍ കമ്മിഷന്‍ രാഷ്ട്രപതിയോട് ശുപാര്‍ശ ചെയ്തത്.












Click it and Unblock the Notifications