ബാനര്‍ജി കമ്മിറ്റിക്ക് ഹൈക്കോടതി വിമര്‍ശനം
അഹമ്മദാബാദ്: ഗോധ്ര ദുരന്തത്തെ കുറിച്ച് അന്വേഷിക്കുന്ന യു.സി.ബാനര്‍ജി കമ്മിറ്റിക്ക് ഗുജറാത്ത് ഹൈക്കോടതിയുടെ വിമര്‍ശനം. ഹൈക്കോടതിയുടെ അനുമതി തേടാതെ റിപ്പോര്‍ട്ട് പുറത്തുവിട്ടതിനാണ് ഹൈക്കോടതി കമ്മിറ്റിയെ വിമര്‍ശിച്ചത്.
കോടതി ഒരു ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനിരിക്കെ ബാനര്‍ജി കമ്മിറ്റി മാര്‍ച്ച് എട്ടു വരെ കാത്തിരിക്കേണ്ടതായിരുന്നുവെന്നും കമ്മിറ്റി കോടതി നടപടിയെ മറികടക്കുകയാണ് ചെയ്തതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
വിഷയം കോടതിയുടെ മുന്നിലിരിക്കെ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ പാടില്ലായിരുന്നുവെന്ന് ഹൈക്കോടതി വ്യക്തമാക്കി.












Click it and Unblock the Notifications