കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യസഭാംഗത്വം: പ്രശ്നം കമ്മിഷന് തിരികെ വിടണമെന്ന് ജയ

  • By Staff
Google Oneindia Malayalam News

ദില്ലി: തന്റെ രാജ്യസഭാംഗത്വം സംബന്ധിച്ച പ്രശ്നം തന്റെ വാദം കേട്ടതിനു ശേഷം പുതിയ ഉത്തരവിറക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന് തിരികെ വിടണമെന്ന് ആവശ്യപ്പെട്ട് സമാജ്വാദി പാര്‍ട്ടി എംപി ജയാബച്ചന്‍ രാഷ്ട്രപതി എ.പി.ജെ.അബ്ദുള്‍ കലാമിന് കത്തയച്ചു.

ഉത്തര്‍പ്രദേശ് ചലച്ചിത്ര വികസന ബോര്‍ഡിന്റെ അധ്യക്ഷയായി തന്നെ നിയമിച്ചതു സംബന്ധിച്ച അടിസ്ഥാനപരമായ രേഖകള്‍ പരിശോധിക്കാതെയാണ് തന്റെ രാജ്യസഭാംഗത്വം റദ്ദാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ശുപാര്‍ശ ചെയ്തതെന്ന് ജയാബച്ചന്‍ ചൂണ്ടിക്കാട്ടി.

ഹൈക്കോടതി വിധിയനുസരിച്ച് മുദ്ര വച്ച കവറിലാണ് തന്റെ നിയമനം സംബന്ധിച്ച രേഖകള്‍ ഇപ്പോഴുള്ളത്. രേഖകളുടെ കോപ്പി നല്‍കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ഇതുവരെ ഉത്തരവുണ്ടായിട്ടില്ല. ചലച്ചിത്ര വികസന ബോര്‍ഡിന്റെ അധ്യക്ഷയെന്ന നിലയില്‍ താന്‍ പ്രതിഫലമോ അലവന്‍സോ പറ്റുന്നില്ലെന്നും ജയ രാഷ്ട്രപതിയെ അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X