തെക്കന്‍ കശ്മീരില്‍ ലഷ്കര്‍ കമാന്ററെ വധിച്ചു
ശ്രീനഗര്‍: പാകിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയായ ലഷ്കര്‍ ഇ തോയിബയുടെ ഉന്നത കമാന്ററെ സൈന്യം തെക്കന്‍ കശ്മീരില്‍ ഒരു ഏറ്റുമുട്ടലില്‍ വധിച്ചു.
അനന്ത്നാഗ് ജില്ലയിലെ ചതുഗുലില്‍ ചില ഭീകരര്‍ യോഗം ചേരുന്നുവെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ലഷ്കര്‍ കമാന്റര്‍ മുഹമ്മദ് സുല്‍ത്താന്‍ എന്ന ഖാലിദ് വധിക്കപ്പെട്ടത്. തിരച്ചില്‍ നടത്തുന്ന സൈന്യത്തിനു നേരെ തീവ്രവാദികള്‍ വെടിവയ്പ് നടത്തിയതിനെ തുടര്‍ന്നാണ് ഏറ്റുമുട്ടലുണ്ടായത്.
ഒരു എകെ റൈഫിളും മറ്റ് ആയുധങ്ങളും കൊല്ലപ്പെട്ട ഭീകരനില്‍ നിന്നും കണ്ടെടുത്തു.












Click it and Unblock the Notifications