കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആണവ കരാര്‍ ഇന്ത്യക്ക് ഗുണകരം: പ്രധാനമന്ത്രി

  • By Staff
Google Oneindia Malayalam News

ദില്ലി: ഇന്ത്യാ-യുഎസ് ആണവ കരാറിന്റെ പേരില്‍ ഇന്ത്യയ്ക്ക് നയതന്ത്ര താത്പര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യേണ്ടിവരില്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് വ്യക്തമാക്കി. ഇന്ത്യയുടെ ആയുധ പരിപാടികള്‍ക്ക് കരാര്‍ ഒരു തരത്തിലും ദോഷകരമായ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതുസംബന്ധിച്ച് പാര്‍ലമെന്റില്‍ പ്രസ്താവന നടത്തുകയായിരുന്നു അദ്ദേഹം.

കരാര്‍ ആഗോള ആണവ സമൂഹത്തില്‍ ഇന്ത്യയെ പൂര്‍ണ പങ്കാളിയാക്കും. രാജ്യത്തിന്റെ ഊര്‍ജ ഉത്പാദനത്തില്‍ വന്‍ കുതിച്ചുചാട്ടത്തിന് കരാര്‍ സഹായിക്കും. കരാര്‍ അനുസരിച്ച് ഇന്ത്യയുടെ സൈനികേതര റിയാക്ടറുകള്‍ക്ക് അനിയന്ത്രിതമായ ആണവ ഇന്ധനം വിതരണം ചെയ്യാമെന്ന് യുഎസ് ഉറപ്പുനല്‍കുന്നുണ്ട്.

ഈ പ്രധാന വ്യവസ്ഥകളെ കുറിച്ച് സുഹൃദ്രാജ്യങ്ങളോട് വിശദീകരിക്കേണ്ട ഉത്തരവാദിത്തം യുഎസിന്റേതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കരാര്‍ പ്രകാരം ആണവ റിയാക്ടറുകളെ ആണവം, ആണവേതരം എന്ന് വേര്‍തിരിക്കേണ്ട അവകാശം ഇന്ത്യക്കായിരിക്കും. ഭാവിയില്‍ ഉണ്ടാക്കുന്ന റിയാക്ടറുകളെ തരംതിരിക്കാനുള്ള അവകാശവും രാജ്യത്തിനു തന്നെയാണ്. 14 ആണവ റിയാക്ടറുകള്‍ രാജ്യാന്തര ആണവോര്‍ജ ഏജന്‍സിയുടെ പരിശോധനയ്ക്കായി 2014ല്‍ തുറന്നുകൊടുക്കും. ഫാസ്റ് ബ്രീഡര്‍ റിയാക്ടറുകളെ ഈ പട്ടികയില്‍ പെടുത്തില്ലെന്നും പ്രധാനമന്ത്രി അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X