യുഡിഎഫ് വീണ്ടും അധികാരത്തിലെത്തും: ആന്റണി
കൊച്ചി: ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ.കെ.ആന്റണി. കോണ്‍ഗ്രസ് സമ്പൂര്‍ണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ പുതിയൊരു ആത്മവിശ്വാസം ഉണ്ട്. കോണ്‍ഗ്രസിലെ മാറ്റങ്ങള്‍ക്ക് കാരണം ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും കഠിന പ്രയത്നമാണ്. ഇതിനെ എല്ലാവരും അംഗീകരിക്കും.
കാറ്റ് മാറിക്കഴിഞ്ഞുവെന്ന വസ്തുത എല്ലാവരും മനസിലാക്കണം. സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും പ്രാമുഖ്യം നല്‍കിയാവണം തിരഞ്ഞെടുപ്പിനെ കോണ്‍ഗ്രസ് നേരിടണമെന്നും ആന്റണി ആവശ്യപ്പെട്ടു.












Click it and Unblock the Notifications