കോഴിക്കോടും കൊല്ലത്തും ബോംബ് ഭീഷണി
കോഴിക്കോട്: കോഴിക്കോടും കൊല്ലത്തും ബോംബ് ഭീഷണി ഭീതി പരത്തി. കോഴിക്കോട് മിംസ ആശുപത്രിയിലും കൊല്ലം എസ്എന്‍ കോളജിലും ഫാത്തിമ കോളജിലുമാണ് ബോംബ് വച്ചിട്ടുണ്ടെന്ന വ്യാജസന്ദേശം ഭീതിയുണ്ടാക്കിയത്.
കൊല്ലം എസ്എന്‍ കോളജില്‍ ഏറെ നേരം പൊലീസും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. ഒന്നും കണ്ടെത്താനായില്ല. വ്യാജ ബോംബ് ഭീഷണി മൂലം ഈ കോളജുകളില്‍ നടക്കുന്ന സര്‍വകലാശാലാ പരീക്ഷകളും അല്പനേരം തടസപ്പെട്ടു.
കോഴിക്കോട് മിംസ് ആശുപത്രിയില്‍ ബോംബ് ഭീഷണിയെ തുടര്‍ന്ന് പൊലീസ് കര്‍ശന പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.












Click it and Unblock the Notifications